news

UPDATED ON 22.10.2018: 9.30PM

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.... .

Friday, October 31, 2014

കലോല്‍സവം - സമയക്രമം







അത്യാവശ്യ ഘട്ടങ്ങളില്‍ സ്റ്റേജ് മാറ്റുന്നതിന് പ്രോഗ്രാം കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കും

Thursday, October 16, 2014

കലോല്‍സവം നിര്‍ദ്ദേശങ്ങള്‍

കലോല്‍സവം എന്‍ട്രി  പൂര്‍ത്തിയാക്കി മണ്ണാര്‍ക്കാട് എ ഇ ഒ ആപ്പിസില്‍ 24/10/14 ന് 5 മണിക്ക് ഏല്‍പ്പിക്കുക. കോപ്പി നല്‍കാന്‍ മറക്കരുതേ.


Wednesday, October 8, 2014

മാറ്റങ്ങള്‍ അറിയാന്‍

നവംബര്‍ 5,6,7,8.GVHSS Karakurissi
2 ലിങ്കുകള്‍ താഴെ
കുടുതല്‍ സംശയങ്ങള്‍ക്ക് സംസ്ഥാനവുമായി നേരിട്ട് ബന്ധപ്പെടാം
Email: kalolsavam@itschool.gov.in
Phone: (0471) 252 98 00

സ്വാഗതസംഘം ഭാരവാഹിയോഗം  നടന്നു...
വിവിധ കമ്മിറ്റികള്‍ ചേര്‍ന്നു...
ബഡ്ജറ്റ് തയ്യാറാക്കി...
കാര്യക്ഷമമായി മുന്നോട്ട്..

Tuesday, October 7, 2014

നോബല്‍ സമ്മാനം 14

ജാപ്പനീസ് – അമേരിക്കന്‍ ശാസ്ത്രകാരന്മാര്‍ക്കാണ് ഈ വര്‍ഷത്തെ ഫിസിക്സ് നോബല്‍. ജപ്പാനിലെ അഗോയ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ ഇസാമു അകാസാകി, ഹിരോഷി അമാനോ എന്നിവരും അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ.ഷുജി നകാമുറയും സമ്മാനത്തുക പങ്കു വയ്ക്കും. -


2014 ലെ വൈദ്യശാസ്ത്ര നോബല്‍ പുരസ്കാരങ്ങള്‍ നാഡീരോഗ ചികിത്സാ വിദഗ്ദ്ധര്‍ക്ക്. ബ്രിട്ടീഷ് – അമേരിക്കന്‍ ഗവേഷകനായ ജോണ്‍ ഒ കീഫും നോര്‍വീജിയന്‍ ദമ്പതികളും ശാസ്ത്രജ്ഞരുമായ എഡ്വാര്‍ഡ് മോസര്‍, മേയ് ബ്രിട്ട് മോസര്‍ എന്നിവരുംസമ്മാനത്തുക പങ്കു വയ്ക്കും. -



പരമ്പരാഗത ദൂരദര്‍ശിനികളുടെ പരിധിയ്ക്കും അപ്പുറത്തേക്ക് കടന്നു ചെല്ലാന്‍ നമ്മെ പര്യാപ്തമാക്കിയ അതിസൂക്ഷ്മ ഫ്ലൂറസെന്റ്‌ മൈക്രോസ്കോപ്പി വികസിപ്പിച്ചെടുത്ത അമേരിക്കന്‍ ശാസ്ത്രജ്ഞരായ എറിക് ബെറ്റ്സിഗ്, വില്ല്യം മോര്‍നര്‍ എന്നിവരും ജര്‍മന്‍ ജൈവ രസതന്ത്രജ്ഞനായ സ്റ്റെഫാന്‍ ഹെലും ഈ വര്‍ഷത്തെ നോബല്‍ സമ്മാനം പങ്കിട്ടു. നൂറു വര്‍ഷത്തെ രസതന്ത്ര നോബല്‍ സമ്മാനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ പകുതിയോളം ജൈവ രസതന്ത്ര ശാസ്ത്രജ്ഞരും മറ്റു സമാനശാഖകളും   നേടിയെടുത്തതായി കാണാം. 2014 ലെ രസതന്ത്ര നോബല്‍ സമ്മാനങ്ങളും അങ്ങിനെ തന്നെ.
പരമ്പരാഗത ദൂരദര്‍ശിനികള്‍ വഴി  പ്രകാശത്തിന്റെ പകുതി തരംഗ ദൈര്‍ഘ്യത്തിന് അപ്പുറത്തേക്കുള്ള ചിത്രങ്ങളെ വ്യക്തമായി കാണുവാന്‍ നമുക്കു സാധിച്ചിരുന്നില്ല. ജൈവ – രസതന്ത്ര പ്രവര്‍ത്തനങ്ങളെയും പ്രതി പ്രവര്‍ത്തനങ്ങളേയും മറ്റും വിശദമായി മനസിലാക്കുന്നതിന്‌ ഇതു വളരെ വലിയ പരിമിതിയായി ഏറെക്കാലം നിലനിന്നു.ജര്‍മന്‍ ശാസ്ത്രകാരനും കാള്‍ സീസ് ലെന്‍സുകളുടെ സ്ഥാപകനും ആയ  ഏണ്‍സ്റ്റ് ആബെ 1873 ല്‍ സൂക്ഷ്മദര്‍ശിനികള്‍ക്ക് കാട്ടിത്തരാവുന്ന ദൃശ്യങ്ങള്‍ക്കുള്ള പരിധി 0.2 മൈക്രോമീറ്റര്‍ (ഒരു മില്ലിമീറ്ററിന്റെ ആയിരത്തില്‍ ഒരംശം) വരെ മാത്രമാണെന്നുള്ള കണ്ടെത്തല്‍  മുന്നോട്ടു വച്ചു. ഏതാണ്ട് ഒരു നൂറ്റാണ്ടില്‍ പുറത്ത് ഈ അതിരിനു പുറത്തേക്കു കടന്നു ചെല്ലാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നില്ല. ഈ രംഗത്തെ മാറ്റത്തിനു നാന്ദിയായത് 1994 ല്‍ സ്റ്റെഫാന്‍ ഹെല്‍ ‘സ്റ്റെഡ്’ (Stimulated Emission Depletion) മൈക്രോസ്കോപ്പി വികസിപ്പിക്കുന്നതോടെയാണ്.  വിശിഷ്‌ട ധവളപ്രകാശം ഉണ്ടാക്കാന്‍ കഴിവുള്ള ഫ്ലൂറോഫോര്‍  സംയുക്തംങ്ങളുടെ സഹായത്തോടെ   അതി വിശ്ലേഷിത സൂക്ഷ്മ ദര്‍ശിനികള്‍ നിര്‍മിക്കുവാന്‍ നമുക്കായി. തൊണ്ണൂറുകളുടെ അവസാനത്തോടെ നാനോ തലങ്ങളില്‍ (മില്ലിമീറ്ററിന്റെ പത്തു ലക്ഷത്തില്‍ ഒരംശം) കൂടുതല്‍ സൂക്ഷ്മതയും വ്യക്തതയും ഉള്ള ദൃശ്യങ്ങള്‍ ലഭ്യമാക്കുവാന്‍ ഈ കണ്ടുപിടിത്തങ്ങള്‍ക്ക് കഴിഞ്ഞു.
ഇതോടൊപ്പം തന്നെ കഴിഞ്ഞ ദശകത്തില്‍ എറിക്കും മോര്‍നറും ചേര്‍ന്നു വികസിപ്പിച്ച ഏക തന്മാത്രാ മൈക്രോസ്കോപ്പി കൂടി വ്യാപകമായതോടെ സൂക്ഷ്മ തലത്തിലെ പഠനങ്ങളെ മൈക്രോ പരിധിയില്‍ നിന്നും നാനോ പരിധിയിലേക്ക് എത്തിച്ചു  ആബെയുടെ പരിധിയെ മറികടക്കാന്‍ ശാസ്ത്ര ലോകത്തിനായി ജൈവ രസതന്ത്രം , ആരോഗ്യമേഖല എന്നിവിടങ്ങളില്‍ വലിയ വിപ്ലവം ഇതുണ്ടാക്കി.അതി വിശ്ലേഷിത സൂക്ഷ്മ ദര്‍ശിനികള്‍ വഴി  രോഗനിര്‍ണയം, ജൈവകോശ – നാഡീവ്യൂഹപഠനങ്ങള്‍ തുടങ്ങിയ മേഖലകളില്‍  ജൈവ തന്മാത്രകളെ നശിപ്പിക്കതെയോ അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതെയോ സൂക്ഷ്മ തലങ്ങളില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും അവയെ വിധേയമാക്കാന്‍ കഴിയും .
അമേരിക്കയിലെ ഹോവാര്‍ഡ് ഹ്യൂഗസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനാണ് എറിക് ബെറ്റ് സിഗ്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലാണ് പ്രൊഫ.മോര്‍നര്‍ പ്രവര്‍ത്തിക്കുന്നത്. ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ബയോഫിസിക്കല്‍ കെമിസ്ട്രി ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ ആണ് പ്രൊഫ.സ്റ്റെഫാന്‍ ഹെല്‍.


കൂടുതല്‍ വിവരത്തിന്

Saturday, October 4, 2014

യുവജനോല്‍സവം ഭാരവാഹി യോഗം

യുവജനോല്‍സവം ഭാരവാഹി യോഗം 8/10/14 ന്  2. മണിക്ക് കാരാകുറിശ്ശി സ്ക്കൂളില്‍ ചേരുന്നു.
എല്ലാ ഭാരവാഹികളും എത്തിച്ചേരണമെന്ന് എ ഇ ഒ അറിയിക്കുന്നു



കലോല്‍സവത്തിനായുള്ള ലോഗോ സബ് ജില്ലയിലെ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു.
ആയത് ഒക്ടോബര്‍ 15നു മുമ്പ് aliasger101@gmail.com എന്ന വിലാസത്തില്‍ അയക്കണമെന്നും ജനറല്‍ കണ്‍വീനര്‍ അറിയിക്കുന്നു.

Wednesday, October 1, 2014

മണ്ണാര്‍ക്കാട് സബ്ജില്ലാ കലോല്‍സവം നവംബര്‍ മാസത്തില്‍

മണ്ണാര്‍ക്കാട് സബ്ജില്ലാ കലോല്‍സവം നവംബര്‍ 5,6,7,8 തിയ്യതികളില്‍ നടക്കും.
സ്വാഗതസംഘം 30/9/14 ന് കാരാകുറിശ്ശി ഹൈസ്ക്കൂളില്‍ ചേര്‍ന്നു


അതിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘം ശ്രീകൃഷ്ണപുരം ബ്ളോക്ക് പ്രസിഡണ്ട് കെ സി രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ബ്ളോക്ക് പ്രസിഡണ്ട് ബിന്ദു രാധാകൃഷ്ണന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രിയ ടീച്ചര്‍,മറ്റു രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍വെച്ച് 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.ചെയര്‍പേഴ്സണായി കാരാകുറുശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമ്മ താഴത്തേക്കല്ലടിയേയും ജനറല്‍ കണ്‍വീനറായി ജീ രമാദേവിയേയും തിരഞ്ഞെടുത്തു.